crime

ലൈഫ് മിഷന്‍ കേസ്; എം. ശിവശങ്കര്‍ ചോദ്യംചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

By webdesk14

February 13, 2023

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരായി.

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. ഇതിന് മുന്‍പ് ഹാജരാകാന്‍ പറഞ്ഞ് ശിവശങ്കറിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു എന്നാല്‍, ഈ ദിവസം ഹാജരാകാന്‍ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് തിങ്കളാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ശിവശങ്കര്‍ ഇ.ഡി ഓഫീസിലെത്തിയിരുന്നു.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും 1 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ നിഗമനം.