india

മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു; മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

By webdesk18

September 27, 2025

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാക്കിര്‍ ഹുസൈന്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അശ്വന്ത്, സുധീന്‍ എന്നിവര്‍ നേരിട്ട ക്രൂരമര്‍ദനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യം ഉന്നയിച്ചു.

ഈ മാസം 24ന് ചെങ്കോട്ട പരിസരത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആക്രമണം നടത്തുകയും, പിന്നീട് സഹായം തേടിയ പൊലീസുകാരനും സമാനമായി പെരുമാറുകയും ചെയ്തു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്‍ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ മുന്‍പ് ഡിസിപിക്ക് പരാതി നല്‍കിയിട്ടുള്ളത്, കൂടാതെ വിഷയത്തില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിയിലും പരാതിക്കൊടുക്കാന്‍ അവര്‍ ഒരുങ്ങുകയാണെന്നും പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എംപി വി. ശിവദാസന്‍ കത്തയച്ചിട്ടുണ്ട്.