മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി വക്താവ് വിനോദ് ശര്‍മ.
”രാജ്യത്തെ അപമാനിക്കുന്നതായിരുന്നു മണിപ്പുര്‍ സംഭവം. പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യമില്ല. ഇതുപോലെ സ്ത്രീകള്‍ നഗ്‌നരാക്കി നടത്തപ്പെടുന്ന അനവധി സംഭവങ്ങളുണ്ടെന്ന മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണ്. ഇതുപോലൊരു സംഭവം പുറത്തു വന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനേയും, കേന്ദ്ര സര്‍ക്കാരിനേയും നീക്കേണ്ടതായിരുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ ഇതെനിക്ക് സഹിക്കാനാകുന്നില്ല. ഇതുപോലൊരു സംഭവം രാജ്യത്ത് ഒരിടത്തും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും കത്തയച്ചിട്ടുണ്ട്.” വിനോദ് ശര്‍മ പറഞ്ഞു.
#WATCH | Bihar | After resigning from BJP over Manipur issue, Vinod Sharma says, "With a heavy heart I wrote to JP Nadda and PM Modi that an incident like that in the Manipur video has never happened anywhere else. Still, the PM is sleeping, he doesn't have the courage to sack CM… pic.twitter.com/td5gQYPW5C
— ANI (@ANI) July 27, 2023
പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ കാണിക്കുന്ന മൗനം വെടിയെണമെന്നാവശ്യവുമായി പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ എല്ലാ എംപിമാരും പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധമറിയിച്ചു.