kerala

മറയൂര്‍ കാട്ടാന ആക്രമണം; ജനങ്ങള്‍ ഭീതിയില്‍

By webdesk18

October 09, 2025

മറയൂര്‍: വനാതിര്‍ത്ഥി മേഖലയിലെ കാട്ടാനകള്‍ സമീപത്തുള്ള ജനവാസമേഖലയിലേക്ക് ഇറങ്ങി, കൃഷി നശിപ്പിക്കുകയും, ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനകളെ പയസ് നഗറിലും വണ്ണാന്തുറ സ്റ്റേഷനില്‍ നിന്നുമായി 12 ഓളം ജീവനക്കാര്‍ എത്തിയാണ് ഓടിച്ചത്. കാട്ടാന ശല്യം പരിഹരിക്കാന്‍ വനാതിര്‍ത്ഥി മേഖലയില്‍ കമ്പിവേലി സ്ഥാപിച്ചു കാട്ടാന ആക്രമണം നിയന്ത്രിക്കണം എന്ന് അധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ജനങ്ങള്‍ കാട്ടാനകള്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍, രാത്രിക്കാലത്ത് വനപാലകര്‍ കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

തോടുപുഴ: വന്യജീവികള്‍ ജനവാസമേഖലയിലേക്ക് എത്തി കൃഷി നശിപ്പിക്കുകയും, ചിലപ്പോള്‍ ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചതായി കിസാന്‍ സഭ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ നടപടികളില്ലായ്മ മൂലം വന്യജീവി ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചിന്നക്കനാലിയില്‍ ഒരു വ്യക്തി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ഗവിയിലുള്ള ഒരു ഫോറസ്റ്റ് വാച്ചര്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.