india

അമിത് ഷായുമായുള്ള കൂടിക്കാഴ്ച; പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാര്‍

By webdesk14

June 05, 2023

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാര്‍. സാക്ഷി മാലികിന്റെ ഭര്‍ത്താവ് സത്യവ്രത് കഡ്യാന്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിന്റെ ഭാവി പരിപാടികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സത്യവ്രത് പറഞ്ഞു. ശനിയാഴ്ച രാത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം.

അതേസമയം, ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ നിന്നും സാക്ഷി മാലിക് പിന്‍മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ച നടത്തി രണ്ടു ദിവസത്തിന് ശേഷമാണ് സാക്ഷി സമരത്തില്‍ നിന്നും പിന്മാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.