kerala

എം.എം മണിയോട് സംസാരിച്ചതിന് യുവാവിനെതിരെ കേസ്

By Chandrika Web

December 27, 2022

എം.എം മണിയുടെ കാര്‍ തന്റെ ജീപ്പില്‍ ചേര്‍ന്ന് തട്ടിതട്ടാതെ പോയതിന് കാര്‍ തടഞ്ഞ് മണിയോട് കയര്‍ത്തുസംസാരിച്ചതിന് കേസ്. ഇടുക്കി രാജാക്കാട് സ്വദേശി കുഞ്ചിത്തണ്ണി മാട്ടയില്‍ അരുണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണിയുടെ കാര്‍ തന്നെ അപായപ്പെടുത്തുന്ന തരത്തില്‍ ഓടിച്ചെന്നാണ് യുവാവിന്റെ രാതി. ഗണ്‍മാനാണ് മണിക്ക് വേണ്ടി പരാതിപ്പെട്ടത്. അസഭ്യം പറഞ്ഞെന്നാണ ്പരാതി.