ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ്, വെസ്റ്റ് ന്യൂ ബ്രൈറ്റണ്‍ സമീപത്തെ കാര്‍അവന്യൂ അപാര്‍ട്ട്മെന്റില്‍ ഒരു രൂക്ഷ കൊലപാതകം നടന്നതായി റിപ്പോര്‍ട്ട്.
19കാരന്‍ ഡാമിയന്‍ ഹര്‍സ്റ്റല്‍ ആണ് അമ്മയുടെ സുഹൃത്തിനെ തലയറുത്ത് കൊലപ്പെടുത്തിയിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹര്‍സ്റ്റല്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഇരയായത് 45കാരനായ ആന്റണി കാസാസ്പോ ആണ്. വീട്ടിലെ കുളിമുറിയില്‍ ഇയാളെ തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവ സ്ഥലത്ത് കൊലപാതകത്തിന് ഉപയോഗിച്ച പാത്രം, സ്പൂണ്‍ എന്നിവയും കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
ഹര്‍സ്റ്റലിന്റെ 16 വയസുള്ള സഹോദരി ബ്രിയാണ് ആദ്യമായി കൊലപാതക വിവരം അറിയിച്ചത്. രക്തക്കറ കണ്ട് പരിശോധിച്ചപ്പോഴാണ് ബാത്ത് ടബ്ബില്‍ ആന്റണിയുടെ മൃതദേഹം കണ്ടത്.
ഇതിനു പിന്നാലെ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന സഹോദരനെയും കണ്ടുവെന്ന് പറയുന്നു.
സഹോദരി അമ്മയെ വിവരം അറിയിക്കുകയും, തുടര്‍ന്ന് അപാര്‍ട്ട്മെന്റില്‍ നിന്ന് ഓടിയൊളിഞ്ഞു. ഹര്‍സ്റ്റലിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് അമ്മ പറയുന്നു.