kerala

മുസ്ലിംലീഗ് വയനാട് പുനരധിവാസം; ‘മരംമുറിക്കാര്‍ക്ക് സ്റ്റോപ്പ് മെമ്മോ കിട്ടിട്ടുണ്ടാകും ഞങ്ങള്‍ക്ക് അങ്ങനെയൊന്ന് കിട്ടിയിട്ടില്ല’; അഡ്വ. പി.എം.എ സലാം

By webdesk17

September 23, 2025

മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിക്കെതിരെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സ്റ്റോപ്പ് മെമ്മോ വ്യാജമാണെന്നും അങ്ങനെയൊരു മെമ്മോ കിട്ടിയിട്ടില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

മുസ്ലിംലീഗിന്റെ ഈ പദ്ധതി തടയാന്‍ ആരെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചേല്‍പിക്കണം. ഏതെങ്കിലും മരംമുറിക്കാര്‍ക്ക് സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടുണ്ടോ എന്നറിയില്ല, ഏതായാലും ലീഗിന് കിട്ടിയിട്ടില്ല. സങ്കല്‍പത്തിലുള്ള ഒരു സ്റ്റോപ്പ് മെമ്മോ വാര്‍ത്തയാണ് വന്നത്. വലിയ ദുരന്തത്തിനിരയായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരിടമുണ്ടാക്കുന്നതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.