പട്ടാമ്പി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി. ‘നൽകാം ജീവൻറെ തുള്ളികൾ’ എന്ന സന്ദേശവുമായി ജനുവരി 26 മുതൽ ജൂൺ 14 വരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ മുളയങ്കാവിൽ വെച്ച് നടന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
മനുഷ്യ ശരീരാവയവയങ്ങളും നിർമിത ബുദ്ധിയും ഉൽപ്പാദിപ്പിച്ചെടുക്കുന്ന എ.ഐ യുഗത്തിൽ വിലക്ക് വാങ്ങാൻ ലഭിക്കാത്തതും കൃത്രിമമായി നിർമിക്കാൻ കഴിയാത്തതുമായ ഒന്നാണ് മനുഷ്യ രക്തമെന്നും ജീവൻ രക്ഷക്ക് വേണ്ടിയുള്ള രക്തദാനം സ്നേഹവും കരുണയും ഉള്ളവർ നൽകുന്ന മഹാദാനമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. ഏതൊരു ജീവകാരുണ്യ പ്രവർത്തനത്തിന്റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യ ജീവന്റെ നിലനിൽപ്പാണ്.
സ്വന്തം ജീവൻ കൊണ്ട് നടത്തുന്ന കാരുണ്യമാണ് രക്തദാനം. ഇത് നിരന്തരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അഞ്ച് മാസം കൊണ്ട് അരലക്ഷം യുവാക്കൾ മുസ്‌ലിം യൂത്ത് ലീഗ് രക്തദാന കാമ്പയിൽ പങ്കാളിയാകുമെന്നും യൂത്ത് ലീഗ് ഈ മേഖലയിൽ കൂടുതൽ സജീവമാകുമെന്നും ഫിറോസ് പറഞ്ഞു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ബ്ലഡ് കെയർ ക്യാമ്പയിൻ സംസ്ഥാന കോഡിനേറ്ററുമായ സി.കെ മുഹമ്മദലി പദ്ധതി വിശദീകരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം അച്ചു രക്തദാന അവബോധനം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ അഡ്വക്കറ്റ് മുഹമ്മദലി മറ്റാംതടം , മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.എ ജബ്ബാർ, യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എം മുസ്തഫ തങ്ങൾ , ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.എസ് അലി അസ്ഗർ, കുലുക്കല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. സൈതലവി മാസ്റ്റർ, നൗഷാദ് വെള്ളപ്പാടം സി.ടി സൈദ്ഇബ്രാഹിം, സി അബ്ദുൽസലാം , ടി.പി ഹസൻ, റഷീദ് കൈപ്പുറം, സുഹൈൽ കുലുക്കല്ലൂർ, റിയാസ് പപ്പടപ്പടി പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ മാടാല മുഹമ്മദലി, ഇഖ്ബാൽ ദുറാനി, നൗഫൽ കളത്തിൽ, ഉനൈസ് മാരായമംഗലം, അബ്ബാസ് ഹാജി, ഉണ്ണീൻ ബാപ്പു, ഹനീഫ കൊപ്പം, ഷബീർ തോട്ടത്തിൽ, പി.ഇ സാലിഹ്,അഷറഫ് വാഴമ്പുറം, മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വിളയൂർ , പിഎം സൈഫുദ്ധീൻ, പി.കെ.എം ഷഫീഖ് സംബന്ധിച്ചു.