രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലില്‍ പ്രതികരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ”മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ” എന്നാണ് സന്ദീപ് വാര്യരുടെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റ്.
”ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിച്ച മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും” എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
ആഗസ്റ്റില്‍ തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്ന സമയത്തായിരുന്നു ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ സമ്മതിച്ചത്. രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.