kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

By webdesk18

June 14, 2025

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.