kerala

നെന്മാറ സജിത കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

By nazmiya nazreen

October 14, 2025

പാലക്കാട് നെന്മാറ സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജാണ് വിധി പറയുക. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി. അയല്‍വാസിയായിരുന്ന സജിതയെ 2019 ആഗസ്റ്റ് 31ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 44 സാക്ഷികളെ വിസ്തരിച്ചു. ചെന്താമരയുടെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.

2019ലാണ് പ്രതി ചെന്താമര പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ തുടങ്ങാനിരിക്കേ പ്രതിക്ക് ജാമ്യം ലഭിച്ചു.

തൊട്ടുപിന്നാലെയാണ് സുധാകരനെയും ലക്ഷ്മിയെയും പ്രതി വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും അമ്മ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് നീണ്ട തിരിച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.