kerala

AIKMCC കോയമ്പത്തൂർ ജില്ലക്കു പുതിയ സാരഥികൾ

By webdesk14

October 09, 2024

ആൾ ഇന്ത്യ കെ.എം.സി.സി കോയമ്പത്തൂർ ജില്ല ജനറൽ കൌൺസിൽ യോഗം 4/10/24 നു പ്രസിഡന്റ് N ഹർഷാദിന്റെ അദ്ധ്യക്ഷതയിൽ N S K ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി ഷാഫി പുതിയാടം പ്രവർത്തന റിപ്പോർട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങളെ പറ്റിയുള്ള വിലയിരുത്തലുകളും നടത്തി. എ.ഐ.കെ.എം.സി.സിയുടെ പ്രവർത്തനം ജില്ലയിൽ കൂടുതൽ വിപുലമാക്കാനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളെ ജില്ലയിൽ കൂടുതൽ സജീവമാക്കാനും യോഗത്തിൽ ചർച്ചകൾ നടന്നു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ N.ഹർഷാദ്, ജനറൽ സെക്രട്ടറി ഷാഫി പുതിയാടം, ട്രെഷറർ അബ്ദുൽ അസീസ് C K, സഹഭാരവാഹികളായി വർക്കിംഗ്‌ പ്രസിഡന്റ്‌ സുധീർ അസീസ്, ആക്ടിങ് ജനറൽ സെക്രട്ടറ ഷിബിലി ‌ നുഅമാൻ ശംസുദ്ധീൻ P P. റഹ്‌മാൻ M. മുബഷിർ പള്ളിപ്പാത്. ഷബീർ C T. ഖാലിദ് T. റഷീദ് K K. മീഡിയ വിംഗ് റഹീം P K. സാദിക്ക് P T K. അലി T K. എമർജൻസി വിംഗ്. അനീസ് പൊയിൽ. അൻസാർ A. റഷീദ് P P. എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ എ ഐ കെ എം സി സി അഖിലേന്ത്യ പ്രസിഡന്റ്‌ M K നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി ,എ ഐ കെ എം സി സി തമിഴ്നാട് പ്രസിഡന്റ്‌ കുഞ്ഞിമോൻ ഹാജി യോഗനടപടികൾ നിയന്ത്രിച്ചു ,എ ഐ കെ എം സി സി നേതാകളായ K P മുഹമ്മദ്‌ റഷീദ് M A. ഷമീർ വെട്ടം എന്നിവർ സംസാരിച്ചു. യോഗത്തിന്ശേഷം ഹോം കെയർ പാലിയേറ്റിവ് യൂണിറ്റ്. മെഡിക്കൽ ക്യാമ്പ്. ആംബുലൻസ് സർവീസ്. ഡയാലിസിസ് സെന്റർ എന്നീ പദ്ധതികൾ ജില്ലയിൽ എത്രയും വേഗം തന്നെ സംഘടയുടെ കീഴിൽ നടപ്പിലാക്കാനും തീരുമാനിച്ചു.