india

ഇന്ത്യന്‍ എംബസി സേവനം കൂടുതല്‍ സുതാര്യമാക്കും

By webdesk12

January 28, 2023

കുവൈത്ത്: കുവൈത്തിലെ ഇന്ത്യന്‍ എംബസി സേവനം എല്ലാവിഭാഗക്കാര്‍ക്കും കൂടുതല്‍ സുതാര്യമാക്കുമെന്ന് അംബാസ്സഡര്‍ ഡോ.ആദര്‍ശ് സൈ്വക വ്യക്തമാക്കി. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസ്സിയുടെ സേവനം എല്ലാവര്‍ക്കും ഉപകരിക്കുംവിധം സര്‍വ്വസജീവമാണെന്നും ഏതൊരു പ്രശ്‌നപരിഹാരത്തിനും എംബസി എന്നും മുന്നിലുണ്ടാകുമെന്നും അംബാസ്സഡര്‍ വ്യക്തമാക്കി.

പരിഹരിക്കാനാവാത്ത പ്രശനങ്ങളുണ്ടെങ്കില്‍ താന്‍തന്നെ നേരിട്ട് ഇടപെട്ടു സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി എത്തിയ അംബാസഡറുടെ പ്രസംഗത്തെ ഏറെ സന്തോഷത്തോടെയാണ് കൂടിനിന്നവര്‍ വരവേറ്റത്. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം കഠിനാദ്ധ്വാനികളും സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പക്വമതികളുമാണ്. വിവിധ സംഘടനകള്‍ നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തില്‍ 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്.