kerala

ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്

By nazmiya nazreen

June 11, 2025

ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെയുള്ള പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ നടിയുടെ വെളിപ്പെടുത്തലില്‍ ജയസൂര്യക്കും ബാലചന്ദ്രനുമേനോനുമെതിരെ ലൈംഗികാരോപണത്തിന് കേസെടുക്കുകയായിരുന്നു. അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ല്‍ ചിത്രികരിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ നടക്കുമ്പേള്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബലചന്ദ്രമെനോനും എതിരെയുള്ള പരാതി. ഇവര്‍ കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വെച്ചായിരുന്നു എന്നാണ് പരാതി. എന്നാല്‍ അന്നേ ദിവസം സെക്രട്ടറിയേറ്റ് കോംപൗണ്ടില്‍ ഷൂട്ടിങ് നടന്നിട്ടുണ്ട് എങ്കിലും സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാധം ഉണ്ടായിരുന്നില്ല എന്നാണ്.

പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പോളിച്ച് അവിടെ ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ ഓഫീസാക്കി മറ്റിയിട്ടുണ്ട്. അതിനാല്‍ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിപോലുമില്ല. പരാതിക്കാരിയും ജയസൂര്യയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് അനുകൂലമായ തെളിവുകളെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബാലചന്ദ്രമേനോന്‍ ഹോട്ടലില്‍ തമസിച്ചതായി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവുകളില്ല. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള യാതൊരു തെളിവുകളും ലഭിചിട്ടില്ല. അതേസമയം പരാതിക്കാരി മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉപദ്രവത്തിന് സാക്ഷിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ താനൊന്നും കണ്ടിട്ടില്ല എന്ന് മൊഴിമാറ്റി പറഞ്ഞത് കേസിന് തിരിച്ചടിയായി. എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയശേഷം ആയിരിക്കും ഇരുവരെയും കുറ്റവിമുക്തരാക്കണോ അതോ തെളിവ് വെച്ച് കുറ്റപത്രം നല്‍കണോ എന്നത് തീരുമാനിക്കുന്നത്.