crime

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

By webdesk14

March 22, 2023

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസിലെ പ്രതി പിടിയില്‍. മുത്തുരാജ് എന്ന ഓട്ടോ ഡ്രൈവറെയാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ കോട്ടന്‍ഹില്‍ സ്‌കൂളിന് സമീപത്തെ ഹോസ്റ്റലിന് മുന്നിലാണ് കഴിഞ്ഞ ദിവസം നഗ്നത പ്രദര്‍ശനം നടത്തിയത്.

കുട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് പ്രതി മുത്തുരാജിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.