crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

By webdesk14

December 08, 2023

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്‌. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.