kerala

പാലക്കാട് മണ്ണാര്‍ക്കാട് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

By nazmiya nazreen

April 20, 2025

പാലക്കാട് മണ്ണാര്‍ക്കാട് മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴയില്‍ പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ കുടുംബം പാങ്ങോട് നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. രണ്ട് ദിവസമായിട്ടും വെട്ടുവീരന്‍ വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് മക്കളാണ് ഇയാളെ അന്വേഷിച്ച് പാങ്ങോട് ഉന്നതിയിലെ വീട്ടിലേക്ക് എത്തുന്നത്. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വെട്ടുവീരന്റെ മൃതദേഹം വീട്ടില്‍ നിന്ന് മക്കള്‍ കണ്ടെത്തുന്നത്. നിലവില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് ബന്ധുക്കളും പൊലീസും പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.