kerala

ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ചു; മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

By webdesk18

October 05, 2025

മലപ്പുറത്ത് സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മങ്കട ഉപജില്ല സ്‌കൂള്‍ കായിക മേളക്കിടെ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അധ്യാപകനെ മര്‍ദിച്ചത്.

കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറിയിലെ കായിക അധ്യാപകന്‍ ശ്രീരാഗിനാണ് മര്‍ദനമേറ്റത്. പെരിന്തല്‍മണ്ണ പോളി ടെക്‌നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയുന്നതിനിടെയാണ് ശ്രീരാഗിനും മര്‍ദനമേറ്റത്.കായികാധ്യാപകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.