Connect with us

kerala

കടുവയുടെ ആക്രമണത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

പൊന്നമ്പലമേട് പാതയിലെ ഒന്നാം പോയിന്റിന് സമീപം കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

Published

on

പത്തനംതിട്ട: പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഫോറസ്റ്റ് വാച്ചര്‍ അനില്‍ കുമാര്‍ (32) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തില്‍ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തി.

പൊന്നമ്പലമേട് പാതയിലെ ഒന്നാം പോയിന്റിന് സമീപം കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നാണ് അനില്‍കുമാര്‍ പുറപ്പെട്ടത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട അനില്‍കുമാര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് പോയതെന്നാണ് പ്രാഥമിക വിവരം. മൂന്നുദിവസമായി കാണാതായതിനെ തുടര്‍ന്നാണ് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം

പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്

Published

on

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്.

പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.

സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി.

സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ​ദുർ​ഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.

Continue Reading

kerala

അടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം

ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Published

on

അടൂര്‍: ഭാര്യയെ കാണാനില്ലെന്ന തെറ്റിദ്ധാരണയില്‍ നാലുവയസ്സുകാരനായ മകനെ കൂട്ടി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം തിങ്കളാഴ്ച രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് നടന്നത്.

അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന അശ്വിന്‍ ബസിന് മുന്നിലേക്കാണ് പിതാവ് മകനെ എടുത്ത് പെട്ടെന്ന് ചാടിയത്. ഡ്രൈവര്‍ ഇളമണ്ണൂര്‍ മാരൂര്‍ ചാങ്കൂര്‍ സ്വദേശി ബി. ഉണ്ണികൃഷ്ണന്‍ സഡന്‍ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയതോടെ ദുരന്തം ഒഴിവായി.

സംഭവത്തിനുശേഷം പിതാവ് മകനെ കൂട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു. പിന്നീട് ഇയാള്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ജംഗ്ഷന്‍ ഭാഗത്തേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാര്‍ഡ് ജി. ശ്രീവത്സന്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എസ്.ഐമാരായ ജി. സുരേഷ് കുമാര്‍, ടി.എന്‍. അയൂബ്, സി.പി.ഒ ഷിമിം എന്നിവര്‍ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പോലീസിനോട് ഇയാള്‍ ”ഭാര്യ കാണാനില്ല, എന്നെ വിട്ടുപോയി” എന്നുമായിരുന്നു പറയുന്നത്. എന്നാല്‍ ഈ സമയം ഭാര്യ ഭര്‍ത്താവിനെയും മകനെയും തിരഞ്ഞ് ആശുപത്രിയിലായിരുന്നു. ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്തി.

തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ഇരുവരും ആശ്വസിച്ചു. പിന്നീട് ആലപ്പുഴ സ്വദേശികളായ കുടുംബത്തെ പൊലീസ് സുരക്ഷിതമായി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്കയച്ചു.

 

Continue Reading

kerala

ചെങ്കോട്ട സ്‌ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം

Published

on

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. 9 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. നിർത്തിയിട്ടിരുന്ന മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Continue Reading

Trending