kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ജപ്തി നടപടി

By Chandrika Web

January 20, 2023

ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ വീടുകള്‍ക്കും മറ്റും ജപ്തി നടപടിയുമായി സര്‍ക്കാര്‍.  സെപ്തംബറിലെ ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപകമായ അക്രമം നടന്നതിന്റെ നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ ്‌നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ എല്ലാ നേതാക്കളുടെയും വീടുകള്‍ ജപ്തി ചെയ്യണമെന്നാണ് എല്ലാ തഹസില്‍ദാര്‍മാരോടും ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞമാസമാണ് സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.