kerala

ആശാവര്‍ക്കര്‍മാര്‍ സമരം ചെയ്യേണ്ടി വന്ന ഗതികേടിന്റെ പേരാണ് പിണറായി വിജയന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

By nazmiya nazreen

February 22, 2025

ആശാവര്‍ക്കര്‍മാര്‍ക്ക് സമരം ചെയ്യേണ്ടി വന്ന ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പണം ആണ് സര്‍ക്കാരിന്റെ പ്രശനമെങ്കില്‍ എങ്ങനെയാണ് പിഎഎസി മെമ്പര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത്.

മന്ത്രി ഓഫീസ് ടൈമില്‍ വരാന്‍ പറയുന്നു. ഈ സാധാരണക്കാര്‍ക്ക് ഓഫീസ് ടൈം ഉണ്ടോ? ആരോഗ്യ നമ്പര്‍വണ്‍ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവര്‍ക്കര്‍മാരുടെ ചുമലിലാണ്. മന്ത്രി വീണാ ജോര്‍ജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 10 മുതല്‍ അഞ്ചുവരെ നോക്കിയിട്ടാണോ വോട്ട് ചോദിക്കുന്നത്. 2026 ല്‍ ഇരിക്കാന്‍ ഓഫീസ് ഉണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും. ആശാ വര്‍ക്കര്‍മാരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കരുത് -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. ആഗോള വ്യവസായികളെ കാണാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ പറന്നെത്തി. 233 രൂപയെന്ന ദുരവസ്ഥക്ക് മാറ്റമുണ്ടാകണം. തോമസ് മാഷിന് യാത്രാബത്ത കൂട്ടികൊടുത്തു. ബംഗാളില്‍ അവിടുത്തെ പിണറായി വിജയനെ ജനം കല്ലെറിഞ്ഞു ഓടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ അവിടുത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം ലഭിക്കുന്നത്.

ധൂര്‍ത്തിലും ധാരാളിത്തത്തിനും ചെലവഴിക്കുന്ന പണത്തിന്റെ ഒരംശമെങ്കിലും ഇവര്‍ക്ക് നല്‍കണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തെരുവിലേക്ക് വരുകയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.