kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കി എം.എസ്.എഫ്‌

By webdesk14

June 21, 2024

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എം.എസ്.എഫ്. മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് പൂട്ടിയിടൽ സമരം 3-ാം ദിവസത്തിലേക്ക് കടന്നു. മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസിലേക്ക് കയറി പ്രതിഷേധിച്ച എം എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി ഫർഹാൻ ബിയ്യം,ജില്ലാ വിംഗ് കൺവീനർ മബ്‌റൂഖ് കോട്ടക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ഷാക്കിർ എം., മങ്കട മണ്ഡലം ജനറൽ സെക്രട്ടറി ആസിഫ് കൂരി,സെക്രട്ടറി ശാഫി മങ്കട,മണ്ഡലം വിംഗ് കൺവീനർ മുസ്തഫ മീനാർ കുഴി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജുനൈദ് പരിങ്ങളം, സാജിദ് റഹ്മാൻ, ഷാഫി എൻ.പി, യാസീൻ കൂളിമാട്, ആദിൽ കെ.ടി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.