kerala

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐ.എ.എസിനെതിരെ വീണ്ടും പ്രശാന്ത് ഐ.എ.എസ്

By webdesk18

November 12, 2025

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐ.എ.എസിനെതിരെ വീണ്ടും രംഗത്തെത്തി പ്രശാന്ത് ഐ.എ.എസ്. എന്റെ സസ്‌പെന്‍ഷന്‍ വാര്‍ഷിക പോസ്റ്റ് എന്ന പേരില്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയതിലകിനെതിരെ പ്രശാന്ത് ആരോപണങ്ങള്‍ ഉയര്‍ത്തിയത്. പ്രശസ്ത സിനിമാ ഡയലോഗിന്റെ പേരില്‍, അഴിമതിയെക്കുറിച്ച് പറഞ്ഞതിന് ഞാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്നും മറുവശത്ത്, നഗ്‌നമായ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ പൊതുജനത്തിന്റെ ചെലവില്‍ ജീവിതം ആസ്വദിക്കുന്നുവെന്നും പ്രശാന്ത് ഐ.എ.എസ് വിമര്‍ശിച്ചു.

അതേസമയം, ആരോപണവിധേയനായ നിലവിലെ ചീഫ് സെക്രട്ടറി ജയതിലക് ഐ.എ.എസിനെതിരെ ആരാണ് നടപടിയെടുക്കുകയെന്ന് പ്രശാന്ത് ഐഎഎസ് വിമര്‍ശിച്ചു. ഡോ. ജയതിലകിനെ സസ്‌പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി ആരംഭിക്കാനും ഏതൊരു ചീഫ് സെക്രട്ടറിക്കും മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ധാരാളമാണ്. എന്നല്ല, ചെയ്‌തേ പറ്റൂ. പ്രത്യേകിച്ചും അനധികൃത സ്വത്ത് സമ്പാദനം തെളിവ് സഹിതം വെളിയിലായ സ്ഥിതിക്ക്. പക്ഷേ ആരാണ് നടപടിയെടുക്കേണ്ടത്? ചീഫ് സെക്രട്ടറി. ആരാണ് നിലവിലെ ചീഫ് സെക്രട്ടറി? ഡോ. ജയതിലക്.- പ്രശാന്ത് ഐ.എ.എസ് പറഞ്ഞു.

ഓഫീസ് ഹാജര്‍, മുട്ടില്‍ മരംമുറി, പിഎംഅജയ് അഴിമതി, സ്‌പൈസസ് ബോര്‍ഡ് അഴിമതിയും സിബിഐയുടെ എഫ്‌ഐആര്‍ ശുപാര്‍ശയും, വിഴിഞ്ഞം കപ്പല്‍ ദുരന്തം: എഫ്‌ഐആര്‍ വൈകിക്കല്‍, ഭീഷണിയും പീഡനവും: ചട്ടങ്ങളുടെ ലംഘനം, ഇഓഫീസ് തിരിമറി: ഇലക്ട്രോണിക് റെക്കോര്‍ഡ് തിരിമറി, ആര്‍.ടി.ഐ. നിഷേധവും കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളും, സ്വത്ത് വിവരം മറച്ചുവെക്കല്‍: സര്‍ക്കാറിന് വ്യാജരേഖ സമര്‍പ്പിക്കല്‍ തുടങ്ങി കടുത്ത ആരോപണങ്ങളാണ് ജയതിലകിനെതിരെ പ്രശാന്ത് ഉന്നയിച്ചത്.

അതേസമയം, ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെയുള്ള തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നുവെന്നും, അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ശാരദ മുരളീധരന്‍ അവരുടെ മിനുസമുള്ള വാക്കുകളിലൂടെയും നിഷ്‌ക്രിയത്തത്തിലൂടെയും വഹിച്ച പങ്ക് താന്‍ വ്യക്തമായി രേഖപ്പെടുത്തുന്നുവെന്നും പ്രശാന്ത് ഐ.എ.എസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;