crime

ഇതരമതക്കാരനുമായി പ്രണയം; ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു

By webdesk13

November 07, 2023

ആലുവയില്‍ ദുരഭിമാനക്കൊല. ഇതര മതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അച്ഛന്‍ മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത പെണ്‍കുട്ടി മരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ആലങ്ങാട് സ്വദേശിനിയായ 14കാരി മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആന്തരികാവയങ്ങള്‍ തകരാറിലായി മരണാസന്നയായിരുന്നു. കമ്പിവടികൊണ്ട് മര്‍ദിച്ചശേഷം കളനാശിനി കുടിപ്പിക്കുകയായിരുന്നു.