kerala

ആലപ്പുഴയില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

By webdesk14

February 15, 2023

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പെട്ടെന്നു തന്നെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങിയതു കാരണം ഡ്രൈവര്‍ രക്ഷപ്പെട്ടു. കുമാരപുരം സ്വദേശി നവഭവനത്തില്‍ അക്ഷയ് (26) ആണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ഹരിപ്പാട് സിഗ്നല്‍ കാത്തുനില്‍ക്കുമ്പോഴാണ് ബോണറ്റില്‍ നിന്നും പുകയുയര്‍ന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ അക്ഷയ് അതിവേഗം വാഹനത്തില്‍ നിന്നും പുറത്തുചാടി. ഈ സമയത്തിനുള്ളില്‍ തന്നെ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിയിരുന്നു. ഹരിപ്പാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.