FOREIGN

റഷ്യയിലെ വാഗ്‌നര്‍ കൂലിപ്പട്ടാളത്തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

By webdesk13

August 24, 2023

റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 10 പേര്‍ കൊല്ലപ്പെട്ട വിമാനാപകടത്തില്‍ പ്രിഗോഷിനും ഉള്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ വാര്‍ത്ത ഏജന്‍സി ഇന്റര്‍ഫാക്‌സ് പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മോസ്‌കോയുടെ വടക്ക് ട്വറിലാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

BREAKING: Private jet carrying Russian mercenary chief Yevgeny Prigozhin has crashed with 10 people on board.

No survivors.

Prigozhin was a media favorite back in June when he led led a failed rebellion against Putin.

“Wagner-linked Telegram channel Grey Zone reported the… pic.twitter.com/YuFcUlXGek

— Collin Rugg (@CollinRugg) August 23, 2023

2014ല്‍ രൂപീകരിക്കപ്പെട്ട റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവനാണ് പ്രിഗോഷിന്‍. യുക്രെയ്ന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ വാഗ്‌നര്‍ ഗ്രൂപ്പുമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള സംഘം റഷ്യയില്‍ അട്ടിമറിക്ക് ശ്രമിച്ചു. മോസ്‌കോയെ ലക്ഷ്യമിട്ട് നീങ്ങിയ വാഗ്‌നര്‍ ഗ്രൂപ്പിനെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിന്തിരിപ്പിച്ചത്.

https://twitter.com/i/status/1694397086458892628