india

സരയൂ നദിയില്‍ ഡാന്‍സ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്ത് യുപി പൊലീസ്

By webdesk13

October 11, 2023

ഉത്തര്‍ പ്രദേശിലെ സരയൂ നദിയിലിറങ്ങി ഡാന്‍സ് ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അയോധ്യ പൊലീസ് കേസെടുത്തത്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീര്‍ത്ഥാടകര്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.

ജീവന്‍ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ തീര്‍ത്ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തുവന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളില്‍ ഇത്തരം രീതികള്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം