GULF

സൗദി കെഎംസിസി കാസർകോട് ജില്ല നേതൃസംഗമം

By webdesk14

September 11, 2023

ദമ്മാം: സൗദി കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി റിയാദിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രസിഡന്റ് അൻവർ ചേരങ്കയ് അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉത്‌ഘാടനം ചെയ്തു.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് മുഖ്യാതിഥിയായി സംബന്ധിച്ചു. അസീസ് അട്ക്ക, അബ്ദുസ്സലാം തൃക്കരിപ്പൂർ, ഹസ്സൻ ബത്തേരി, ഷാഫി സെഞ്ച്വറി, ഖാദി മുഹമ്മദ്, ഖാലിദ് പട്ല, ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഖാദർ അണങ്ങൂർ സ്വാഗതവും അഷ്‌റഫ് മീപ്പിരി നന്ദിയും പറഞ്ഞു. അബ്ദുല്ല ഹിറ്റാച്ചി ഖിറാഅത്ത് പാരായണം നടത്തി.