GULF

സഊദി യുവതിയുടെ പീഡന പരാതി; വ്‌ളോഗര്‍ മല്ലു ട്രാവലറിന് സ്ഥിരം ജാമ്യം

By webdesk13

November 01, 2023

കൊച്ചി സഊദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലറിന് സ്ഥിരം ജാമ്യം, കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടരുതെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സഊദി യുവതി പൊലീസില്‍ പരാതി നല്‍കിയത്.ഇന്റര്‍വ്യൂവിന് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി.

തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഷാക്കിറിനെതിരെ കേസെടുക്കുകയായിരുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിര്‍ വിദേശത്തേക്ക് കടന്നിരുന്നു.