kerala

സ്‌കൂള്‍ കലോല്‍സവത്തിലും ഇസ്‌ലാമോഫോബിയ!

By Chandrika Web

January 03, 2023

സ്‌കൂള്‍ കലോല്‍സവത്തിലും ഇസ്‌ലാമികഭീതി. ഇന്നലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംഗീതശില്‍പത്തിലാണ് ഭീകരനെന്ന പേരില്‍ മുസ്‌ലിംയുവാവിനെ ചിത്രീകരിച്ചത്. അറബി വേഷമണിഞ്ഞ വേഷത്തിലുള്ള യുവാവ് ഭീകരന്റെ പ്രതിനിധിയായാണ് സംഗീതശില്‍പത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് കാണാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വേദിക്കരികിലുണ്ടായിരുന്നുതാനും. സംഗീതശില്‍പം തയ്യാറാക്കിയവര്‍ അറിയാതെയാണോ ഇത് സംഭവിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയില്ല. ഭീകരനായാല്‍ മുസ്‌ലിമായിരിക്കുമെന്ന സംഘപരിവാര്‍ ആഖ്യാനത്തിന് അടിക്കുറിപ്പ് ചാര്‍ത്തുകയാണ് ഇടതുപക്ഷം സംഘാടകത്വം വഹിക്കുന്ന കലോല്‍സവവേദിയിലും.