crime

സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

By webdesk13

March 15, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് 17കാരിയുടെ മാതാവ് ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നൽകിയത്.

വഞ്ചനാ കേസിൽ സഹായം തേടി കഴിഞ്ഞ ​ഫെബ്രുവരി രണ്ടിന് മാതാവും പെൺകുട്ടിയും 81കാരനായ യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

2008 മുതൽ 2011 വരെയും 2019 മുതൽ 2021 വരെയും 2018ൽ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 2021ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേൽക്കുകയുമായിരുന്നു.