kerala

മഹാരാജാസ് കോളജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘർഷം; 9 പേർക്ക് പരിക്ക്

By webdesk13

January 15, 2024

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ ഫ്രറ്റേണിറ്റി സംഘര്‍ഷം. 7 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണം.

വൈകീട്ട് നാലോടെയാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ ഒരു സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.

ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അധ്യാപകരുടെ മുന്നില്‍ വച്ചും സ്റ്റാഫ് റൂമിന് സമീപത്തുവച്ചുമാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.