ഡല്‍ഹിയിലെ അതീവ ഗുരുതരമായ വായു മലിനീകരണത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദ്. വായു മലിനീകരണം മൂലം ആശുപത്രിയില്‍ ചികിത്സിലായതിന്റെ വീഡിയോ സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചാണ് ഷമ അടിയന്തര നടപടി ആവശ്യപ്പെട്ടത്.
‘നമ്മളെല്ലാവരും മരിക്കുന്നതിന് മുമ്പ് കണ്ണ് തുറക്കൂ മോദി…!’എന്ന ശക്തമായ ആഹ്വാനത്തോടെയാണ് ഷമ വീഡിയോ പങ്ക് വെച്ചിട്ടുള്ളത്. കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 700ന് മുകളിലാണെന്നും അവര്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിമാരെ വിളിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വിഷപ്പുകയ്ക്ക് പരിഹാരം കാണണമെന്നും ഷമ മുഹമ്മദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.