സംസ്ഥാനത്ത് എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം നാളെ (വ്യാഴാഴ്ച) അവസാനിക്കും. സംസ്ഥാനത്താകെ 2.78 കോടി വോട്ടര്‍മാര്‍ക്കാണ് എന്യൂമറേഷന്‍ ഫോം തയാറാക്കിയത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി അപ്ലോഡ് ചെയ്ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്. 19,460 ഫോമുകളാണ് ഇനി മടങ്ങിയെത്താനുള്ളത്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും സര്‍ക്കാര്‍ സമ്മര്‍ദങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായി ഡിസംബര്‍ 18 വരെ സമയപരിധി നീട്ടുകയായിരുന്നു.
ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം. അപ്ലോഡ് ചെയ്ത 2.77 കോടിയില്‍ 25.08 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. ഇവരില്‍ എട്ട് ലക്ഷത്തോളം മരിച്ചവരുടെയും ഇരട്ടിപ്പായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും പേരുകളാണ്. ശേഷിക്കുന്ന 17 ലക്ഷത്തോളം പേരാണ് സ്ഥിരമായി താമസം മാറിപ്പോയവരോ അല്ലെങ്കില്‍ വീട് അടഞ്ഞുകിടക്കുന്നതിനാല്‍ കണ്ടെത്താനാകാത്തവരോ ആയി ഉള്ളത്. അതേ സമയം ഡിസംബര്‍ 23 മുതല്‍ തന്നെ ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി 14 വരെ ഹിയറിങ് നടക്കും. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക.