സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.