News

വിസ്മയാനുഭവങ്ങളുടെ സോക്കര്‍;റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍

By Test User

December 14, 2022

 മധു പി

സോക്കര്‍ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളാണ് എന്നു പറഞ്ഞത് സോക്കര്‍ ചരിത്രമെഴുതിയ ഡോവിഡ് ഗോള്‍ഡ് ബ്ലാറ്റാണ്. ലോകകപ്പ് മത്സരങ്ങളിലാണ് ആസ്വാദകര്‍ക്ക് ഏറെ നല്ല അനുഭവ ങ്ങള്‍ വീക്ഷിക്കുവാനായത് . തീവ്രസംഘര്‍ഷങ്ങളുടെയും നല്ല മുഹൂര്‍ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളില്‍ പലതും പിറന്നത് സെമി ഫൈനലുകളിലാണ്. വിസ്മയകരമായ അനുഭവങ്ങളുടെ നേര്‍ സാക്ഷ്യമായി മാറിയിട്ടുണ്ട് പലപ്പോഴും ലോകകപ്പ് സെമിഫൈനലു കള്‍. മനോഹരമായ കളിയുടെ കാഴ്ചയും അപ്രതീക്ഷിത വിജയപരാജയങ്ങളുടെ നിമിഷങ്ങളും ഇരുപത്തിഒന്നു തവണകളില്‍ പല പ്പോഴും അരങ്ങേറിയിട്ടുണ്ട്. റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍ ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1930 മുതല്‍ 2022 വരെയുളള ഇരുപത്തിരണ്ടു ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവുമധികം തവണ സെമിയില്‍ കളത്തിലിറങ്ങിയ ടീം ജര്‍മ്മനിയാണ്. പതിമൂന്നു തവണ. 1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ വിജയികളായും, 1966,1982,1986,2002 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായും, 1934,1970,2006,2020 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനം നേടിയും 1958ല്‍ നാലാം സ്ഥാനക്കാരായും ലോകകപ്പ് സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ജര്‍മ്മനിക്കായിട്ടുണ്ട്. പതിനൊന്നു തവണ സെമിയിലെത്തിയ ബ്രസീല്‍ രണ്ടാമതും,, എട്ടു തവണ സെമി കളിച്ച ഇറ്റലി മൂന്നാമതും ഏഴു തവണ കളിച്ച ഫ്രാന്‍സ് നാലാമതുമായി നില്കുന്നു.. അഞ്ചു തവണ കളിച്ച് ക്രൊയ്ഷ്യയും, ഉറുഗ്വേയും നെതര്‍ലാന്റും, നാലു തവണ കളിച്ച് സ്വീഡനും, മൂന്നു തവണ കളിച്ച് ഇംഗ്ലണ്ടും സെമിയിലെത്തി തങ്ങളുടെ പ്രകടനം കാഴ്ച വച്ചു. രണ്ടു പ്രാവശ്യം കളിച്ച ഏഴു ടീമുകളും ഒരു തവണ കളിച്ച നാലു ടീമുകളുമുണ്ട്. സോക്കര്‍ ലോകകപ്പില്‍ എററവും കൂടുതല്‍ സെമി കളിച്ചത് മിറോസ്ലാവ് ക്ലോസ് എന്ന ജര്‍മ്മനിക്കാരനാണ്. 2002, 2006, 2010, 2014 ലോകകപ്പ് സെമിഫൈനല്‍ കളിച്ച ജര്‍മ്മന്‍ ടീമില്‍ ക്ലോസ് അംഗമായിരുന്നു. തൊട്ടുപുറകെ മൂന്നുതവണ കളിച്ച ജര്‍മ്മനിയുടെ തന്നെ ലോതര്‍ മത്തായൂസും ( 1982,1986. 1990) ഉവി സീലറുമുണ്ട് ( 1958,1966.1970). സെമിഫൈനല്‍ മത്സരങ്ങളിലെ എററവും കൂടുതല്‍ ഗോളുകള്‍ പിറന്നത് 2014 ലെ ബ്രസീല്‍ ജര്‍മ്മനി മത്സര ത്തിലായിരുന്നു. ജര്‍മ്മനി 7-1 എന്ന സ്‌കോറിനാണ് സ്വന്തം മണ്ണില്‍ ബ്രസീലിനെ മുട്ടുകുത്തിച്ചത്. പത്താം മിനിട്ടില്‍ തോമസ് മുളളറില്‍ തുടങ്ങിയ ഗോള്‍ വര്‍ഷം ആദ്യ പകുതി അവസാനിക്കുമ്പോള്‍ 5-0 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയില്‍ ഓസ്‌കാറിലൂടെ ഒരു ആശ്വാസ ഗോള്‍ നേടിയെങ്കിലും അവസാന വിസില്‍ മുഴക്കത്തില്‍ 7-1 ന്റെ ദയനീയ പരാജയമാണ് ബ്രസീലിനേറ്റു വാങ്ങേണ്ടി വന്നത്. മറക്കാനയിലെ ദുരന്തത്തിനു ശേഷം സ്വന്തം മണ്ണില്‍ ബ്രസീലിനേറ്റ കനത്ത പ്രഹരമായിരുന്നു അത്.

നൂറ്റാണ്ടിലെ കളി എന്നു വിശേഷിക്കപ്പെട്ട മത്സരം ഒരു ലോകകപ്പ് സെമി ഫൈനലിലായിരുന്നു. 1970 ജൂണ്‍ 27 ന് മെക്‌സിക്കോ യിലെ എസ്റ്റാഡിയെ അസ്റ്റക്ക സ്റ്റേഡിയത്തിലെ കാണികള്‍ക്കു മുന്നിലായിരുന്നു ഇറ്റലിയും ഫ്രാന്‍സും തമ്മില്‍ നടന്ന ഈ മത്സരം അരങ്ങേറിയത്. ഇറ്റലി 4-3നാണ് അന്ന് ജര്‍മ്മനിയെ പരാജയ പ്പെടുത്തിയത്. ഏഴില്‍ അഞ്ചു ഗോളുകള്‍ പിറന്നത് എക്‌സ്ട്ര ടൈമി ലായിരുന്നു. റോബര്‍ട്ടോ ബോണിസെന്‍ഗേയുടെ എട്ടാം മിനിട്ടിലെ ഗോളിലൂടെ ഇറ്റലി കളിയിലെ ആധിപത്യം നേടി മുന്നേറ്റം ആരംഭി ച്ചിരുന്നു. നിശ്ചിത സമയമവസാനിക്കുന്ന തൊണ്ണൂറാം മിനിട്ടിള കാള്‍സ് ഹെയിന്‍സ് ഷ്‌നെലിംഗറുടെ ഗോളിലൂടെ സമനില കൈവരിക്ക് ജര്‍മ്മനിക്ക് പക്ഷേ എക്‌സ്ട്രാ ടൈമില്‍ പിടിച്ചു നില്കാ നായില്ല. മാറി മാറി വന്ന ഗോളുകള്‍ക്കൊടുവില്‍ ഇറ്റലി ജര്‍മ്മനിയെ അടിയറവു പറയിച്ചു. ചരിത്ര താളുകളില്‍ എക്‌സ്ട്ര സമയത്ത് ഏറ്റവു മധികം ഗോള്‍ നേടിയതിന്റെ ഖ്യാതി ഈ മത്സരത്തിനുളളതാണ്. . ലോകകപ്പ് ചരിത്രത്തിലെ മനോഹരമായ കളി എന്നറിയ പ്പെടുന്നത് 1982 ലെ സ്‌പെയിന്‍ ലോകകപ്പിലെ പശ്ചിമ ജര്‍മ്മനി ഫ്രാന്‍സ് മത്സരമായിരുന്നു. ആദ്യമായി പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ വിജയിയെ നിശ്ചയിച്ച ഈ സെമി ഫൈനല്‍ മത്സരം ”സെവിലിലെ രാത്രി” എന്നാണറിയപ്പെടുന്നത്. രണ്ടാം പകുതിയാല്‍ ഫ്രഞ്ച് നായകന്‍ മിഷേല്‍ പ്ലാറ്റിനി നല്കിയ പാസ് പിടിച്ചെതുക്കാന്‍ ഉയര്‍ന്നു പൊങ്ങിയ ഫ്രഞ്ച് താരം പാട്രിക്ക് ബാറ്റിസ്‌ഫോണ്‍ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ ഹെറാള്‍ഡ് ഷൂമാക്കറുമായി കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഷൂമാക്കറെ അബോധാവസ്ഥയില്‍ കളിക്കളത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയും ബാറ്റിസ്‌ഫോണിനു രണ്ടു പല്ലുകള്‍ നഷ്ടപ്പെടു കയും മൂന്നു വാരിയെല്ലുകള്‍ക്ക് ഒടിവു സംഭവിക്കുകയും ചെയ്തു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലും എക്‌സ്ട്രാ സമയത്ത് 3-3 എന്ന നിലയിലുമായിരുന്നു സ്‌കോര്‍. ഷൂട്ടൌടിടല്‍ 5- 4 ന് ജര്‍മ്മനി വിജയിച്ചു.

1998ലെ ബ്രസീല്‍ നെതര്‍ലാന്റ്‌സ് മത്സരത്തിന്റെയും വിധി പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെയാണ് നിശ്ചയിക്കപ്പെട്ടത്. 4-2 എന്ന സ്‌കോറിന് ബ്രസീലിനായിരുന്നു അന്നു വിജയം. 1998 ലെ ഫ്രാന്‍സ് ക്രൊയേഷ്യ മത്സരവും ഏറെ ശ്രദ്ധ നേടിയതായിരുന്നു. തന്റെ പിഴവിലൂടെ ഗോള്‍ ഏറ്റു വാങ്ങിയ സിദാന്‍ വില്ലനില്‍ നിന്ന് രക്ഷകനിലേക്ക് മാറുന്ന കാഴ്ച സോക്കര്‍ പ്രേമികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നതാണ്, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അന്ന് ഫ്രാന്‍സ് വിജയിച്ചത്. 2018 ലെ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരവും 2006 ലെ ജര്‍മ്മനി ഇറ്റലി സെമിഫൈനലും ചരിത്രത്തിലിടം നേടിയവയാണ്.

ലോകകപ്പിലെ മികച്ച മത്സരങ്ങള്‍ പിറന്നത് ക്വാട്ടര്‍, സെമി ഫൈനലുകളിലായിരുന്നു. മത്സരത്തിന്‍രെ കാഠിന്യം പ്രകടിപ്പിച്ചവ തന്നെയായിരുന്നു അവയോരോന്നും.