kerala

അനധികൃത എയര്‍ ഹോണുകള്‍ക്കെതിരെ സംസ്ഥാനവ്യാപക പരിശോധന; 390 ബസുകള്‍ പിടികൂടി

By webdesk18

October 14, 2025

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ക്കെതിരെ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളമുള്ള സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്.

പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 390 ബസുകള്‍ പിടികൂടിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അതില്‍ എറണാകുളം മേഖലയില്‍ 122 ബസുകള്‍ പിടികൂടി. പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ നശിപ്പിക്കാനാണ് തീരുമാനം.

പരിശോധന ഈ മാസം 19 വരെ തുടരുമെന്നും, അനധികൃത എയര്‍ ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കോതമംഗലം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ഉദ്ഘാടന വേളയില്‍ അമിത ശബ്ദത്തില്‍ എയര്‍ ഹോണ്‍ മുഴക്കി ബസ്സ് എത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനതല പരിശോധനയ്ക്ക് മന്ത്രി ഗണേഷ് കുമാര്‍ ഉത്തരവിടുകയായിരുന്നു.