india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

By webdesk13

April 01, 2023

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.