kerala

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ കര്‍ശന പരിശോധന തുടങ്ങി; മത്സ്യങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിച്ചു

By webdesk14

August 26, 2023

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആകെ 155 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാല്‍, പാലുല്‍പന്നങ്ങളുടെ 130 സര്‍വൈലന്‍സ് സാമ്പിളുകള്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു.

അതിര്‍ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്‍വൈലന്‍സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.