kerala

ആലുവയില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

By webdesk18

September 28, 2025

ആലുവയില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍ വെന്റിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആലങ്ങാട് വയലക്കാട് വീട്ടില്‍ മൂസയുടെ മകന്‍ മുഹമ്മദ് സിനാനാണ് മരിച്ചത്. ആലുവ യുസി കോളജിന് സമീപത്താണ് അപകടം.

തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞാണ് അപകടമുണ്ടായത്. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേര്‍ന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു.