kerala

അട്ടപ്പാടി ചിറ്റൂര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

By webdesk13

May 11, 2023

പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴ യിലെ ചിറ്റൂര്‍ ഭാഗത്താണ് അപകടമുണ്ടായത്.

പഠന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയിലെത്തിയത്. കുളിക്കന്നതിനിടെ അമീന്‍ വെള്ളത്തില്‍ കുഴഞ്ഞുവീണതായി അധ്യാപകര്‍ പറയുന്നു. മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്ര മോര്‍ച്ചറിയിലേക്ക് മാറ്റി