india

വഖഫ് ഭേദഗത് ബില്ലിനെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

By webdesk18

April 05, 2025

ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്ത്യന്‍ ഭരണഘടനയെയും രാജ്യത്തിന്റെ മതേതര സങ്കല്പത്തെയും അട്ടിമറിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആയുധങ്ങളിലെ ഏറ്റവും പുതിയത് മാത്രമാണ് വഖഫ് ബില്ലെന്ന് പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ച എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.

വഖഫ് ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ എം.എസ്.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ആര്‍ട്‌സ് ഫാക്കല്‍റ്റി ബ്ലോക്കിന്റെ മെയിന്‍ കവാടത്തിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ എ എസ് എ, ഐസ, ഡി എസ് യു, ഫ്രാറ്റെര്‍ണിറ്റി, ബി.എസ്.എം എന്നീ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുത്തു.