kerala

കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചനിലയില്‍

By webdesk14

February 10, 2023

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ പെരളശേരി ഐവര്‍കുളം സ്വദേശി പ്രവീണിന്റെ മകള്‍ റിയ (13)യാണ് മരിച്ചത്. പെരളശേരി എകെജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണയോടെയാണ് വീട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.