india

സനാതന വിവാദം സന്യാസിക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്

By webdesk13

September 06, 2023

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുപിയിലെ സന്യാസി പരമഹംസ ആചാരിക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ് .ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിൽ മധുര പോലീസ് ആണ് കേസെടുത്തത്.

സനാതനധർമ്മം ജാതി വിവേചനത്തിന്റേതാണെന്നും അത് കൊറോണയും മലേറിയയും പോലെയാണെന്നും പറഞ്ഞ ഉദയ നിധിയുടെ തല വെട്ടുന്നവർക്ക് പത്തു കോടിയിലധികം രൂപ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ച മഹാരാജിനെതിരെ മധുര പോലീസ് കേസെടുക്കുകയായിരുന്നു.

ഉദയനിധിക്കെതിരെ ഡൽഹിയിലെ ബിജെപി നിയന്ത്രണ പോലീസും കേസെടുത്തിട്ടുണ്ട്. സംഭവം രാഷ്ട്രീയമായി മുതലെടുക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആഹ്വാനം ചെയ്തതിനിടയിലാണ് തമിഴ്നാട് പോലീസിന്റെ പുതിയ നീക്കം .ഡൽഹി – തമിഴ്നാട് പോലീസുകൾ പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് ഇതോടെ കാര്യങ്ങൾ എത്തുകയാണ്.