india

തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി

By webdesk14

July 01, 2025

ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരാത്ത് കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 36 ആയി ഉയർന്നത്. സ്ഫോടനത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെയായിരുന്നു സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ ഏരിയയിൽ സിഗാച്ചി കെമിക്കൽസ് പ്ലാന്റിൽ അപകടമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങൾ കത്തിനശിക്കുകയും ഫാക്ടറി പരിസരത്ത് വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.