crime

യു.പിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ; ആൾക്കൂട്ടം വളഞ്ഞിട്ടാക്രമിച്ചു

By webdesk13

September 03, 2024

യോഗി ആദ്യത്യനാഥിന്റെ യു.പിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഹാപൂരിലെ ഗ്രാമത്തിലാണ് സംഭവം. നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഇയാള്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ആഗസ്റ്റ് 26ന് നടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പ്രസാദം നല്‍കി വശീകരിച്ച ശേഷം പീഡിപ്പിച്ചത്.

പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവരും നാട്ടുകാരും ചേര്‍ന്ന് പൂജാരിയെ മര്‍ദിച്ചു. നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ നാട്ടുകാരോട് മാപ്പ് പറയുന്നതും കാണാം.

उत्तर प्रदेश के जिला हापुड़ में 7 वर्षीय बच्ची से छेड़छाड़ के आरोप में पब्लिक ने मंदिर के पुजारी को पीटा। वीडियो में पुजारी हाथ जोड़कर माफी मांगता भी दिख रहा है। pic.twitter.com/T9YmuoY0Na

— Sachin Gupta (@SachinGuptaUP) September 3, 2024

മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.