kerala

പാതിവില തട്ടിപ്പില്‍ മാത്യു കുഴല്‍നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍

By webdesk18

February 19, 2025

പാതിവില തട്ടിപ്പ് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ കുഴല്‍ നാടന്റെ പേരില്ലെന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്‍ മാത്യു കുഴല്‍നാടന്‍ ഇല്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തെ എംഎല്‍എ പണം വാങ്ങിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ അനന്തു കൃഷ്ണനെ ഇന്ന ഹാജരാക്കും. തുടര്‍ന്ന് പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് എടുത്തതിന് പിന്നാലെ കൊച്ചിയിലെ വിവിധ ഓഫീസുകളില്‍ വെച്ച് അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, കഴിഞ്ഞദിവസം റെയ്ഡ് നടത്തിയ ഇഡി ഇന്ന് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയച്ചേക്കും. പ്രാദേശിക തലത്തില്‍ പണം പിരിച്ച സംഘടനകളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനാണ് ഇ ഡി നീക്കം.