kerala

ബോംബുണ്ടാക്കിയത് കോണ്‍ഗ്രസുകാരെ കൊല്ലാന്‍; സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല; വി.ഡി സതീശന്‍

By webdesk13

April 08, 2024

പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബോംബുണ്ടാക്കിയത് ആര്‍.എസ്.എസുകാരെ കൊല്ലാനല്ലെന്നും അവരുമായി നേരത്തെ ധാരണയുണ്ടെന്നും പറഞ്ഞ സതീശന്‍ ബോംബ് നിര്‍മിച്ചത് കോണ്‍ഗ്രസുകാരെ കൊല്ലാനാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതേസമയം ഇടുക്കി രൂപത കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നും അത് തെറ്റായ കഥയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റോറി തെറ്റായ കഥയാണെന്നും യുഡിഎഫിന് ചിത്രത്തിന്‍റെ പ്രദര്‍ശനത്തോട് യോജിക്കാനാവില്ലെന്നും അതുകൊണ്ടാണ് പ്രദര്‍ശനം വിലക്കണമെന്ന് ദൂരദര്‍ശനോട് ആവശ്യപ്പെട്ടതെന്നും സതീശന്‍ വ്യക്തമാക്കി.