india

വധു അതിഥികളെ ചുംബിച്ചു, വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചു; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

By webdesk13

July 03, 2023

ചടങ്ങിനിടെ വധുവും വധുവിന്റെ അമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍. വിവാഹച്ചടങ്ങില്‍ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. ചടങ്ങിനെത്തിയ തങ്ങളെ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, അല്പസമയത്തിനു ശേഷം വധുവിന്റെ അമ്മ മദ്യലഹരിയിലായി. ഒപ്പം ചടങ്ങിനെത്തിയ അതിഥികളുടെ മുഖത്തേക്ക് ഇവര്‍ സിഗരറ്റ് വലിച്ച് പുകയൂതുകയും ചെയ്തു. ഇതില്‍ വരന്‍ അസ്വസ്ഥനാവുകയും താന്‍ വിവാഹത്തില്‍ പിന്മാറുകയാണെന്നറിയിക്കുകയുമായിരുന്നു.